ആശ വർക്കർമാരുടെ സമരം രമ്യമായി പരിഹരിക്കണം; ആർ.ജെ.ഡി.
യോഗത്തിൽ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു

കോഴിക്കോട്: വേതന കുടിശ്ശിക നൽകുക, ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരം, ആവശ്യങ്ങൾ അനുവദിച്ചു കൊണ്ട് ഉടനടി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പ്രധാനമായും ആരോഗ്യ മേഖലയിൽ പ്രാഥമിക തലത്തിൽ വിവരശേഖരണം നടത്തുന്നത് ആശാവർക്കർമാരാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ ബാധ്യസ്ഥരാണ്.
യോഗത്തിൽ പ്രസിഡൻ്റ് എം.കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേം ഭാസിൻ, ഗണേശൻ കാക്കൂർ, സി.പി. രാജൻ, എൻ. നാരായണൻ കിടാവ്, നിഷാദ് പൊന്നങ്കണ്ടി, എം.പി. അജിത, പി.പി. രാജൻ കെ.എൻ. അനിൽകുമാർ, ജിജാ ദാസ്, പി.എം. നാണു. കെ.പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.