headerlogo
politics

അരിക്കുളം മാവട്ട് ഐ.എൻ.സി. മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു

 അരിക്കുളം മാവട്ട് ഐ.എൻ.സി. മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
avatar image

NDR News

01 Mar 2025 10:14 PM

അരിക്കുളം: ഗാന്ധി ഘാതകരെയും, പിണറായി ഭരണത്തിനെതിരെയും ശക്തമായ ചെറുത്ത് നിൽപ്പുകൾ ഉണ്ടാവണ്ടേത് കാലഘട്ടത്തിന് അനിവാര്യമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജ മനത്താനത്ത് അരിക്കുളം പത്താം വാർഡിൽ നടന്ന കുടുംബ സംഗമത്തിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിക്കുളം മാവട്ട് 10-ാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. 

      കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശി ഊട്ടേരി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി. രാമദാസ്, വാർഡ് മെമ്പർ ബിനി മഠത്തിൽ, സേവാദൾ ബ്ലോക്ക് പ്രസിഡൻ്റ് അനിൽകുമാർ അരിക്കുളം, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ശശി പുളിയത്തങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തങ്കമണി ദീപാലയം സ്വാഗതവും ശ്രീജ പുളിയത്തിങ്കൽ നന്ദിയും പറഞ്ഞു.

NDR News
01 Mar 2025 10:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents