മേപ്പയൂരിൽ സേവാഭാരതി പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും
സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: സേവാഭാരതി മേപ്പയൂരിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി മുഖ്യാതിഥിയായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നടന്നു. സമഗ്ര മേഖലയിലും അഭിവൃദ്ധി പ്രാപിച്ച 'പരം വൈഭവ ഭാരതം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് സേവാഭാരതി.
ചടങ്ങിൽ സുരേഷ് മാതൃകൃപ സ്വാഗതവും, രാജീവൻ ആയാടത്തിൽ നന്ദിയും പറഞ്ഞു. സേവാഭാരതി മേപ്പയൂർ പ്രസിഡൻ്റ് ഗംഗാധരൻ ടി.കെ. അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. മുഹമ്മദ്, പ്രൊഫ. അനിൽ (എം.എം.സി. ഹോസ്പിറ്റൽ), സന്ദീപ് ലാൽ (എം.എം.സി. ഹോസ്പിറ്റൽ), കെ. പ്രമോദ്, സി. അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.