ആശമാരുടെ സമരം ഒത്തുതീർപ്പാക്കണം; രാഷ്ട്രീയ മഹിളാ ജനതാദൾ
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ചു

കോഴിക്കോട്: സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി. പൊതുജനാരോഗ്യരംഗത്തും മറ്റ് പൊതു പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ആശാ പ്രവർത്തകരുടെ സമരത്തെ അവഗണിക്കാതെ അവരെ ചർച്ചയ്ക്ക് വിളിച്ച് സമരം അവസാനിപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തണമെന്നും വിട്ടുവീഴ്ചാമനോഭാവത്തോടെ പ്രശ്നപരിഹാരം നടത്താൻ ആശാ വർക്കർമാരുടെ സംഘടന മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, സംസ്ഥാന സെക്രട്ടറി പി. കിഷൻചന്ദ്, സി.പി. രാജൻമഹിളാ ജനതാ സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ, പി. മോനിഷ, എം.കെ. സതി, ജീജാദാസ്, സുമ തൈക്കണ്ടി, കെ.പി. ദീപ, ലക്ഷ്മി എം.കെ., ശ്രീജ എം.കെ., സിന്ധു ഒ.എം., രമാദേവി പി., ജീജ അനിൽ, സജ്ന എൽ.ഡി., ദേവി പി.പി., രജിത എ. തുടങ്ങിയവർ സംസാരിച്ചു.