മുനമ്പം വിഷയത്തിൽ എൽഡിഫ് ,യു ഡി എ ഫ് അവിശുദ്ധ കൂട്ട് കെട്ടെന്ന് ബിജെപി നേതാവ് സി ആർ പ്രഫുൽ കൃഷ്ണൻ
ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത ഷാഫി പറമ്പിലിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സായാഹ്നം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം
പേരാമ്പ്ര : വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത യു.ഡി.ഫ് , എൽ ഡി എഫ് മുന്നണികൾ മുനമ്പം ജനതയോട് പരസ്യമായി മാപ്പ് പറയണമെന്നും, മാസപ്പടി വിഷയത്തിൽ വീണാ വിജയനെ സംരക്ഷിക്കാൻ യു ഡി എഫ് , സി പി എമ്മുമായി രഹസ്യധാരണ ഉണ്ടാക്കിയതിനാലാണ് പ്രത്യക്ഷസമരത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കാത്തതെന്നും ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി. ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത വടകര എം. പി ഷാഫി പറമ്പിലിൻ്റെ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഡി. കെ മനു അധ്യക്ഷത വഹിച്ചു. തറമൽ രാഗേഷ്, എം പ്രകാശൻ, ജുബിൻ ബാലകൃഷ്ണൻ, ബാബു പുതു പറമ്പിൽ, കെ.എം സുധാകരൻ, എന്നിവർ പ്രസംഗിച്ചു. കെ.പി ബാബു , കെ.എം ബാലകൃഷ്ണൻ, കെ ഗോകുൽദാസ് , ലൈജു വേലായുധൻ, ഇല്ലത്ത് മോഹനൻ, ടി.എം ഹരിദാസ് , പി.ബി സന്തോഷ്, സുനിത എന്നിവർ നേതൃത്ത്വം നൽകി.

