ലഹരി വ്യാപനം; സർക്കാർ പ്രതിക്കൂട്ടിൽ സി.എച്ച്. ഇബ്രാഹിംകുട്ടി
കൂത്താളിയിൽ യു.ഡി.എഫ്. രാപകൽ സമരത്തിൻ്റെ സമാപന സമ്മേളനം സി.എച്ച്. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു

കൂത്താളി: കേരളം ലഹരിയുടെ പിടിയിൽ അമരുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ സി.എച്ച്. ഇബ്രാഹിംകുട്ടി പറഞ്ഞു. കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് കൂത്താളി പഞ്ചായത്ത് യു.ഡി.എഫ്. സംഘടിപ്പിച്ച രാപകൽ സമരം സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂത്താളി പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ രാജൻ കെ. പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള ബൈത്തുൽ ബർക്ക, പി.സി. രാധാകൃഷ്ണൻ, പി.ടി. അഷ്റഫ്, കെ.ടി. കുഞ്ഞമ്മദ്, മോഹൻദാസ് ഒണിയിൽ, തണ്ടോറ ഉമ്മർ, ബിനോയ് ശ്രീവിലാസ്, പി.സി. ഉബൈദ്, ഷിജു പുലിയോട്ട്, കെ.കെ. യൂസഫ്, മുഹമ്മദ് ലാൽ കെ.എം.എസ്., ഇ. അഹമ്മദ് ഹാജി, ഐശ്വര്യ നാരായണൻ, കെ. ഇബ്രാഹിം, എൻ.കെ. അസീസ്, പത്മ പത്മാവതി അമ്മ, കെ.പി. സിറാജ്, കെ.പി. രാജൻ, സജീർ പുല്ല്യോട്ട് എന്നിവർ സംസാരിച്ചു.