യു.ഡി.എഫ്. ഉള്ളിയേരിയിൽ രാപ്പകൽ സമരം നടത്തി
ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച തിനെതിരെയും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ലഹരി വ്യാപനത്തിന് സമയോചിതമായ നടപടി സ്വീകരിക്കാത്തതിനെതിരെയും യു.ഡി.എഫ്. ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ രാപ്പകൽ സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് മിസ് ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ അദ്ധ്യക്ഷനായി.
കൺവീനർ കൃഷ്ണൻ കൂവിൽ, എടാടത്ത് രാഘവൻ, കെ. രാമചന്ദ്രൻ, നിസാർ ചേലേരി, കെ.കെ. സുരേഷ്, പി.പി. കോയ, സിറാജ് ചിറ്റേടത്ത്, എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ചന്ദ്രൻ, സതീഷ് കന്നൂർ, റഹീം ഇടത്തിൽ, ശ്രീധരൻ പാലയാട്ട്, ഇബ്രാഹിം പീറ്റകണ്ടി, നജീബ് കക്കഞ്ചേരി, ബിജു വെട്ടുവച്ചേരി, സുധിൻ സുരേഷ്, പോഷക സംഘടന നേതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.