മേപ്പയൂരിൽ യു.ഡി.എഫ്. രാപ്പകൽ സമരം സമാപിച്ചു
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെയും ലഹരി വ്യാപനത്തിൽ സർക്കാർ കാണിച്ച നിസ്സംഗതക്കെതിരെയും മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം സമാപിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി.
കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.എം.എ. അസീസ്, കെ.പി. രാമചന്ദ്രൻ, മുജീബ് കോമത്ത്, സി.എം. ബാബു, കെ.പി. വേണുഗോപാൽ, ആന്തേരി ഗോപാലകൃഷ്ണൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ സംസാരിച്ചു.