ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് കായണ്ണ ബസാറിൽ സ്വീകരണം നൽകി
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്‌തു

കായണ്ണ: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് ബാലുശ്ശേരി ബ്ലോക്കായ കായണ്ണ ബസാറിൽ സ്വീകരണം നൽകി. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്‌തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റീന വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി പുതിയതായി, സന്ധ്യ, ബേബി, ബാബു ഒഞ്ചിയം, സുദയ, എം ഋഷികേശൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പൊയിൽ വിജയൻ എന്നിവർ സംസാരിച്ചു.