മുസ്‌ലിം ലീഗ് മഹാറാലി മേപ്പയൂരിൽ വൻ ഒരുക്കങ്ങൾ
മുസ്‌ലിം ലീഗ് കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഭരണഘടന വിരുദ്ധമായ വഖഫ് ഭേതഗതി നിയമത്തിനെതിരെ ജന ലക്ഷങ്ങളെ അണിനിരത്തി 16 ന് കോഴിക്കോട് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മുസ്‌ലിം ലീഗ് മഹാറാലി വൻ വിജയമാക്കുവാൻ മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കൺവൻഷൻ തീരുമാനിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എ.വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
മേപ്പയൂരിൽ നിന്നും 500 പേരെ റാലിയിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. മുഴുവൻ ശാഖാ കമ്മിറ്റി അടിയന്തിര യോഗങ്ങൾ വിളിച്ചു കൂട്ടാനും, പഞ്ചായത്തിലെ മുഴുവൻ മുസ്‌ലിം ലീഗ്, വനിതാ ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവർത്തകരെയും റാലിയിൽ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ടി.കെ.എ. ലത്തീഫ്, എം.എം. അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, കീപ്പോട്ട് പി. മൊയ്തി, വി. മുജീബ്, കെ.എം. കുഞ്ഞമ്മത് മദനി, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ എന്നിവർ സംസാരിച്ചു.