വിഷു ദിനത്തിൽ ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ.ലോഹ്യ പോലീസ് സ്റ്റേഷൻ മുന്നിൽ ഉപവസിച്ചു
പോലീസ് നടപടികൾക്കെതിരെയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയിലാണ് ഉപവാസം

മേപ്പയ്യൂർ: മേപ്പയ്യൂർ പോലീസിന്റെ ദ്രോഹ നടപടികൾക്കെതിരെ വിഷു ദിനത്തിൽ ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ മുന്നിൽ ഉപവസിച്ചു. പുറക്കാമല സമരത്തിൻ്റെ പേരിൽ ഒമ്പത് കള്ളക്കേസുകളിൽ ഉൾപ്പെടുത്തിയ പോലീസ്, 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ചതിന് ശേഷം കോടതിയെ സമീപിക്കുകയാണ്. സമരസ്ഥലത്ത് വെച്ച് 15 വയസ്സുള്ള എസ്.എസ്. എൽ.സി. വിദ്യാർത്ഥിയെ അക്രമിച്ചതിനെതിരെ പ്രതികരിച്ചതിലുള്ള പകപോക്കലിന്റെ ഭാഗമാണ് പോലീസിൻ്റെ പുതിയ നടപടികൾ. പോലീസ് നടപടികൾക്കെതിരെയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയിൽ വിഷുദിനത്തിൽ സ്റ്റേഷന് മുന്നിൽ രാവിലെ 8 മണി മുതൽ വൈകീട്ട് വരെ ഉപവസിച്ചത്.
ആർ.ജെ.ഡി. സംസ്ഥാന ജന. സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോനിഷ അദ്ധ്യക്ഷയായി. നേതാക്കളായ ഭാസ്‌കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, സി. സുജിത്ത്, സുനിൽ ഓടയിൽ, വി.പി. മോഹനൻ, മധു മാവുള്ളാട്ടിൽ, ടി. എം. രാജൻ, വള്ളിൽ പ്രഭാകരൻ, പി. ബാലൻ, വി. പി. ദാനീഷ്, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ് തുടങ്ങിയവർ സംസാരിച്ചു.