headerlogo
politics

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതി ഇടപെടൽ ആശ്വാസകരം: ടി പി രാമകൃഷ്‌ണൻ

സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു

 വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതി ഇടപെടൽ ആശ്വാസകരം: ടി പി രാമകൃഷ്‌ണൻ
avatar image

NDR News

17 Apr 2025 08:09 PM

കോഴിക്കോട് : വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആശ്വാസകരമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. പൂർണമായ വിധി വന്നാലേ നിലപാട് വ്യക്തമാക്കാൻ പറ്റൂ. മുനമ്പം വിഷയത്തിൽ കൈവശക്കാരുടെ അവകാശം സംരക്ഷിക്കാനാണ് സർക്കാറും എൽഡിഎഫും നിലകൊള്ളുന്നത്.  

        സങ്കീർണമായ പ്രശ്‌നമാണിത്. അതുകൊണ്ടാണ് ജുഡീഷ്യൽ കമീഷനെ സംസ്ഥാന സർക്കാർ നിയമിച്ചത്. സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ വിധിയെന്നും ടി പി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.

NDR News
17 Apr 2025 08:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents