ലഹരിക്കെതിരെ പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റി മനുഷ്യമതിൽ സംഘടിപ്പിച്ചു
കേൻ വാസിൽ കൈ മുദ്ര വെച്ച് ടി.എം.രഘുതമൻ ഉൽഘാടനം ചെയ്തു

പൂനത്ത്: മുസ്ലീം റിലീഫ് കമ്മിറ്റിയുടെ മുപ്പത്തി എട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിക്കെതിരെ മനുഷ്യമതിൽതീർത്ത പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമൂഹത്തെ കാർന്ന് തിന്നുന്ന മാരക ലഹരിക്കെതിരെ നാട്ടുകാർഒന്നിച്ചു പോരാടുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുത്തു. ജസീന കെ പി.പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ടി.എം.രഘുത്തമൻ കൈ മുദ്ര ചാർത്തി ഉൽഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് മെമ്പർമാരെ ടി..എം രഘൂത്തമൻ, ബുഷ്റ മുച്ചൂട്ടിൽ, സിറാജ് നെല്ലിയാട്ട്,, പോസ്റ്റ് മാസ്റ്റർ ബാലൻ, അൻവർ എം. ഭാസ്കരൻ, ടി എം, ദിലീപ് കുമാർ, എംപി.ഹസ്സൻകോയ, വാവോളി മുഹമ്മദലി നിധീഷ് പവ്വായി, പ്രസംഗിച്ചു. എംകെ. അബ്ദുസ്സമ്മദ്, ബഷീർ മറയത്തിങ്ങൽ, ടി. ഹസ്സൻകോയ, അർഷാദ് എൻ കെ,ഹാരീസ് കെ കെ,ഹബീബ് എം,അസീസ് ടി.കെ.അഷറഫ് സി പി.റസാഖ് ആവല ത്ത് മജീദ് വി.പി,നേതൃത്വം നൽകി.