രാഷ്ട്രീയ മഹിളാ ജനതാദൾ ഏകദിന ശിൽപശാല മെയ് 22 ന്
ജില്ലാ കമ്മിറ്റി യോഗത്തിൽ മഹിളാ ജനതാ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷയായി

നടുവണ്ണൂർ: രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 22 വ്യാഴാഴ്ച ബാലുശ്ശേരിയിൽ വെച്ച് പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പാചക വാതക വില വർധിപ്പിച്ച നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കു നേരെ നടന്ന ഭീകരാക്രമണത്തെയും യോഗം അപലപിച്ചു
യോഗത്തിൽ മഹിളാ ജനതാ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. സതി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സുജ ബാലുശ്ശേരി, പി. മോനിഷ, ജില്ലാ ഭാരവാഹികളായ ബേബി ബാലമ്പ്രത്ത്, ഷൈമ കോറോത്ത്, എം.പി. അജിത, റീന രയരോത്ത്, ഷറീന സുബെർ, സുമ തൈക്കണ്ടി, ലക്ഷ്മി എം.കെ., നിഷിത കെ.കെ., ദേവി, പ്രസന്ന, ജീജ അനിൽ, സജിന തുടങ്ങിയവർ സംസാരിച്ചു.