സ്വേച്ഛാധിപത്യങ്ങളുടെ ഭീകര വാഴ്ച: പി.കെ. നവാസ്
നടുവണ്ണൂരിൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സാധാരണക്കാരെയും, ആശാ വർക്കർമാരുൾപ്പെടെയുള്ള ജനസേവകരെയും ശത്രുപക്ഷത്ത് നിർത്തി കുടുംബത്തിൻ്റെയും, പാർട്ടിയിലെ റാൻമൂളികളുടെയും താത്പര്യങ്ങൾക്ക് വേണ്ടി മാത്രം ഭരിക്കുന്ന പിണറായി വിജയനും, ന്യൂനപക്ഷ - ദളിത് - പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്തി, വിദ്വേഷ പ്രചാരകരെ കയറൂരി വിട്ട് രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന മോദി സർക്കാരും നാടിൻ്റെ ശാപമായിരിക്കുകയാണെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റ് പി.കെ. നവാസ്. നടുവണ്ണൂരിൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന വിരുദ്ധ സർക്കാരുകൾക്കും, അഴിമതിയും, അനാസ്ഥയും മുഖമുദ്രയാക്കിയ എൽ.ഡി.എഫ്. പ്രാദേശിക ഭരണകൂടങ്ങൾക്കുമെതിരേ കനത്ത തിരിച്ചടി നല്കാൻ ജനങ്ങൾ സ്വമേധയാ തയ്യാറെടുക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സൂഫ് യാൻ ചെറുവാടിയും, പിൻവാതിൽ ഭരണക്കാർ നടുവണ്ണൂരിനെ സകല മേഖലകളിലും പിന്നോട്ടടിപ്പിച്ചുവെന്ന് അധ്യക്ഷത വഹിച്ച യു.ഡി.എഫ്. ചെയർമാൻ എം. സത്യനാഥനും പ്രസ്താവിച്ചു.
എ.ഐ.സി.സി. അംഗം ഡോ. ഹരിപ്രിയ, എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറി കെ.എം. അഭിജിത്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മൂസ്സ കോത്തമ്പ്ര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. രാജീവൻ, യു.ഡി.എഫ്. ബാലുശ്ശേരി അസംബ്ലി കൺവീനർ നിസാർ ചേലേരി, എ.പി. ഷാജി, അഷറഫ് പുതിയപ്പുറം, എം.കെ. ജലീൽ, എം.കെ. പരീദ്, സജീവൻ മക്കാട്ട്, ടി. നിസാർ, സദാനന്ദൻ പാറക്കൽ, ധന്യ സതീശൻ, മനോജ് അഴകത്ത്, കെ. അക്ബറലി, ബപ്പൻകുട്ടി നടുവണ്ണൂർ, ഷബീർ നെടുങ്കണ്ടി, ഫായിസ് കെ.പി., സുജ പി., കെ.പി. സത്യൻ, ബഷീർ കണിശൻ, വിനോദ് പാലയാട്ട്, കെ. ബാലൻ, ടി.വി. സുഹാജ്, ലത്തീഫ് നടുവണ്ണൂർ, കെ.സി. കോയ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു.