ഡി.കെ.ടി.എഫ്. ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ചെറുവണ്ണൂരിൽ സ്വീകരണം നൽകി
സ്വാഗത സംഘം ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു

ചെറുവണ്ണൂർ: ഡി.കെ.ടി.എഫ്. ജില്ലാ പ്രസിഡൻ്റ് മനോജ് പാലങ്ങാട് നയിക്കുന്ന ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ചെറുവണ്ണൂരിൽ സ്വീകരണം നൽകി. സ്വാഗത സംഘം ചെയർമാൻ വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു.
ഡി.കെ.ടി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി അനിഷ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. ദാമോദരൻ, മണ്ഡലം പ്രസിഡൻ്റ് വി. കുഞ്ഞിക്കേളപ്പൻ, സ്വാഗത സംഘം കൺവീനറും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എ.കെ. ഉമ്മർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ.പി. ശോഭിഷ്, എ. ബാലകൃഷ്ണൻ, പട്ടയാട്ട് അബ്ദുള്ള, എം.എം. അശോകൻ എന്നിവർ സംസാരിച്ചു.