headerlogo
politics

മെഡിക്കൽ കോളേജ് തീപിടിത്തം സമഗ്രമായ അന്വേഷണം നടത്തണം; നാഷണൽ ജനതാദൾ

ജില്ലാ പ്രസിഡൻ്റ് പി.പി. അഷറഫ് യോഗത്തിൽ അദ്ധ്യക്ഷനായി

 മെഡിക്കൽ കോളേജ് തീപിടിത്തം സമഗ്രമായ അന്വേഷണം നടത്തണം; നാഷണൽ ജനതാദൾ
avatar image

NDR News

03 May 2025 05:13 PM

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തത്തിൽ അഞ്ചോളം ആളുകൾ മരിക്കാനിടയായ സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ വച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കണമെന്നും മരിച്ച ആളുകളുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും നാഷണൽ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.

     യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.പി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ പൂക്കിണാറമ്പത്ത്, പി. പ്രദീപ് കുമാർ, സെലിൻ റാഷി, യുവ ജനതത് സംസ്ഥാന പ്രസിഡൻ്റ് യൂസഫലി മടവൂർ, ശശിധരൻ പുലരി എന്നിവർ സംസാരിച്ചു. കുഞ്ഞിക്കണാരൻ നന്ദി രേഖപ്പെടുത്തി.

NDR News
03 May 2025 05:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents