ആയിരം പ്രസംഗത്തേക്കാൾ വലുത് ഒരു പുണ്യകർമ്മത്തിൽ പങ്കെടുക്കലാണ്; ഷാഫി പറമ്പിൽ എം.പി.
ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

അരിക്കുളം: ആയിരം വേദികളിൽ കയറി പ്രസംഗിക്കുന്നതിനേക്കാൾ വലുതാണ് ഒരു പൊതു പ്രവർത്തകന് ഏതെങ്കിലുമൊരു പുണ്യകർമ്മത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ കിട്ടുന്ന മന:സന്തോഷമെന്ന് ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പട്ടു. അരിക്കുളം വാകമോളിയിൽ വരപ്പുറത്ത് ബിന്ദുവിനും, കുടുംബത്തിനും കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി. രാമദാസ്, എം.കെ. അബ്ദുറഹ്മാൻ, മുസ്തഫ നന്മന, അബ്ദുൽ സലാം തറവട്ടത്ത്, മൻസൂർ തറവട്ടത്ത്, അഡ്വ: ടി.പി. മുഹമ്മദ് ബഷീർ, അഷറഫ് പുളിയനാട്, സി.കെ. മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.
അരിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു. ആവള മുഹമ്മദ് സ്വാഗതവും സനൽ പി വാകമോളി നന്ദിയും പറഞ്ഞു. പ്രദേശത്തിനുവേണ്ടി നിയാസ് വാകമോളി പൊന്നാട അണിയിച്ചു. വി.പി.കെ. ലത്തീഫ്, സി.കെ. സജീർ, മുജീബ് വരപ്പുറത്ത് നേതൃത്വം നൽകി.