മേപ്പയൂരിൽ എം.എസ്.എഫ്. പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: എം.എസ്.എഫ്. ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ എം.എസ്.എഫ്. മേപ്പയൂർ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാദി അദ്ധ്യക്ഷനായി.
എം.എസ്.എഫ്. മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് പുളിയോേട്ട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, അജിനാസ് കാരയിൽ, വി.വി നസ്റുദ്ദീൻ, എ.കെ ഫഹദ്, എ.അഫ്നാൻ, റാമിഫ് അബ്ദുള്ള എന്നിവർ സംസാരിച്ചു.