എം.എസ്.എഫ്. ജില്ലാ സമ്മേളനം; മേപ്പയൂർ മേഖലയിൽ നിന്ന് 500 പേർ പങ്കെടുക്കുമെന്ന് നേതൃയോഗം
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മെയ് 14 മുതൽ 18 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ്. ജില്ലാ സമ്മേളനത്തിൽ മേപ്പയൂർ മേഖലയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ മേപ്പയൂരിൽ ചേർന്ന മണ്ഡലം എം.എസ്.എഫ്. നേതൃസംഗമം തീരുമാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻ്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി. ദിൽഷാദ് കുന്നിക്കൽ അദ്ധ്യക്ഷനായി.
കമ്മന അബ്ദുറഹ്മാൻ, എം.എം. അഷറഫ്, കെ.എം.എ. അസീസ്, ലത്തീഫ് തുറയൂർ, അജ്മൽ കൂനഞ്ചേരി, കാസിം തിരുവള്ളൂർ, മുജീബ് കോമത്ത്, മുഹമ്മദ് ഷാ, അജ്നാസ് കാരയിൽ, മുഹമ്മദ് ഷാദി, ഫായിസ് തുറയൂർ ആഷിഖ് പുല്യോട്ട്, ശുഹൈബ് അരിക്കുളം എന്നിവർ സംസാരിച്ചു.