കർഷക കോൺഗ്രസ് ചെറുവണ്ണൂർ കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
സംസ്ഥാന കമ്മിറ്റി അംഗം ടി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: കർഷകരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേര പദ്ധതിക്ക് വേണ്ടി ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ, മില്ലുകാരുമായി ഒത്തുകളിച്ച് നെല്ല് സംഭരണത്തിൽ കർഷകർക്ക് ലഭിക്കേണ്ടുന്ന കാശ് നൽകാത്ത സർക്കാറിനെതിരെ, കർഷക ക്ഷേമനിധി ബോർഡിൻ്റെ ദുരവസ്ഥക്കെതിരെ, കാർഷിക സുസ്ഥിര ഫണ്ട് മാറ്റി ചെലവഴിച്ച സർക്കാറിനെതിരെ, വന്യ ജീവികൾ നശിപ്പിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ സമരം കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ. ഉമ്മർ, ആർ.പി. ശോഭിഷ്, എ. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസ്മിന മജിദ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് നളിനി നല്ലൂർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ വിജയൻ ആവള, എം.പി. കുഞ്ഞികൃഷ്ണൻ, എം.പി. വിനിഷ്, ഇ.കെ. സെമിർ, ഇ. പ്രദീപൻ, പി.കെ. ബിന, ശ്രീനിലയം സുനി, പി.കെ. നൗഫൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, യു.ഡി.എഫ്. കൺവീനർ പിലാക്കാട്ട് ശങ്കരൻ, കിഴക്കയിൽ രവീന്ദ്രൻ, കറുത്തെടുത്ത് ബഷീർ, വി.പി. കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.
രാമദാസ് സൗപർണ്ണിക, നന്ദൻ എ.കെ., ഒ.പി. സജീവൻ, കെ.വി. വത്സൻ, വത്സൻ തയ്യാട്ട്, ഷാഹിദ മുയിപ്പോത്ത്, പി. ബാലകൃഷ്ണൻ, ഡി. യമുന എന്നിവർ നേതൃത്വം നൽകി. പി.പി. ഗോപാലൻ സ്വാഗതവും ഷാഫി ഇടത്തിൽ നന്ദിയും പറഞ്ഞു.