കീഴ്പ്പയ്യൂരിൽ എം.എസ്.എഫ്. കൺവെൻഷൻ സംഘടിപ്പിച്ചു
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ നടന്ന എം.എസ്.എഫ്. പ്രവർത്തകരുടെ കൺവെൻഷൻ തീരുമാനിച്ചു. സംഘടിപ്പിച്ചു. കീഴ്പ്പയ്യൂർ വെസ്റ്റ് ലീഗ് ഓഫീസിൽ നടന്ന കൺവെൻഷൻ മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് പ്രസിഡൻ്റ് കെ.എം. മുഹമ്മദ് റിൻഷാദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കീഴ്പ്പയ്യൂർ ശാഖാ സെക്രട്ടറി മുഹമ്മദ് കുമുള്ളതിൽ, കെ.എം. ഷഹബാസ്, മുഹമ്മദ് മുഹ്സിൻ, ഹാദി മുഹമ്മദ്, ഫമിൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. സമ്മേളപ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കും കൺവെൻഷൻ തീരുമാനിച്ചു.