headerlogo
politics

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു

പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു

 വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു
avatar image

NDR News

13 May 2025 09:27 PM

വയനാട് : പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു. സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും മുള്ളൻകൊല്ലി മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എൻ. സുബ്രഹ്‌മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുൻ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കവേ ആയിരുന്നു ദേഹ അസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയുണ്ടായിരുന്നവർ ചേർന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

     സിപിഐഎം പുല്പള്ളി ഏരിയാ സെക്രട്ടറി, കർഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാർഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം വൈകുന്നേരം മൂന്നുവരെ പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെക്കും. ഭാര്യ: പത്മിനി. മക്കൾ: ഷീബ, കെ.എസ്. സാബു (ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി). മരുമക്കൾ: സജീവൻ, രാജി.

 

 

NDR News
13 May 2025 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents