സേവാഭാരതി മഞ്ഞക്കുളത്ത് നിർമ്മിക്കുന്ന വീടിൻ്റെ കാട്ടിലവെപ്പ് കർമ്മം നടത്തി
കട്ടിള വെപ്പ് കർമ്മം നാരായണൻ നടുക്കണ്ടി നിർവഹിച്ചു

മേപ്പയൂർ: ദേശീയ സേവാഭാരതി കേരളം കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ മേപ്പയൂർ മഞ്ഞക്കുളത്ത് നിർമ്മിക്കുന്ന വീടിന്റെ (പുതുശ്ശേരി) കട്ടിള വെപ്പ് കർമ്മം നാരായണൻ നടുക്കണ്ടി നിർവഹിച്ചു.
ആർ.എസ്.എസ്. പേരാമ്പ്ര ഖണ്ഡ് സംഘചാലക് പി.പി. അശോകൻ, സേവാഭാരതി യൂണിറ്റ് പ്രസിഡൻ്റ് ടി.കെ. ഗംഗാധരൻ, രാജഗോപാൽ, രാജീവൻ ആയടത്തിൽ, ഇ.കെ. ശങ്കരൻ, വി.സി. അശോകൻ, ശിവദാസ് ശിവപുരി, രാകേഷ് വള്ളിൽ എന്നിവർ സന്നിഹിതരായി.