headerlogo
politics

റോഡുകൾ ഗതാഗത യോഗ്യമാക്കണം; മുസ്‌ലിം ലീഗ്

ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

 റോഡുകൾ ഗതാഗത യോഗ്യമാക്കണം; മുസ്‌ലിം ലീഗ്
avatar image

NDR News

15 May 2025 08:26 PM

ഉള്ളിയേരി: ജപ്പാൻ കുടിവെള്ള പദ്ധതികൾക്ക് വേണ്ടി കീറി മുറിച്ച പഞ്ചായത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് ലീഡേഴ്സ് ക്യാമ്പ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ നടത്താനും നേതൃത്വ ക്യാമ്പ് തീരുമാനിച്ചു. വയനാട് വെങ്ങപ്പള്ളിയിൽ നടന്ന ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. 

      പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി.പി. കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. സഫുവാൻ വെള്ളമുണ്ട, അജ്മൽ സാദിഖ് എന്നിവർ ക്ലാസ്സെടുത്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി റഹീം എടത്തിൽ സ്വാഗതം പറഞ്ഞു. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, പി.കെ.ഐ. മുഹയുദ്ധീൻ ക്യാമ്പ് കോഡിനേറ്റർ അൻവർ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അബു ഹാജി എക്കാലുള്ളതിൽ, പി.എം. മുഹമ്മദലി, സാജിദ് നാറാത്ത്, കെ.കെ. കോയ ആനവാതിൽ, കെ.എം.സി.സി. നേതാക്കളായ പി.കെ. ഹാഷിദ്, ഒ.സി. റഷീദ്, അസീസ് കൊയക്കാട്, ലബീബ് മുഹ്സിൻ, ഷാബില്‍ എടത്തിൽ, ലൈല മാമ്പൊയിൽ, റഷീദ് നാറാത്ത് എന്നിവർ സംസാരിച്ചു. 

      അഷ്‌റഫ്‌ നാറാത്ത് കൾച്ചറൽ പ്രോഗ്രാമിന് നേതൃത്വം നൽകി. ശാഖ ലീഗ് ഭാരവാഹികളായ പി.കെ. അബൂബക്കർ, എം.എൻ. അബു, കുഞ്ഞിക്കോയ ഉള്ളൂര്, അബൂബക്കർ മുണ്ടോത്ത്, ടി.ടി. നാസർ ആനവാതിൽ, ടി.കെ. മമ്മുക്കുട്ടി, വി.വി. മജീദ്, മുസ്തഫ കൊളക്കണ്ടി, ഹംസ മരക്കാട്ട്, മനാഫ് ആയി രോളി, അഹമ്മദ് മാമ്പൊയിൽ, മൂസ ആയങ്കോട്ട് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. 

NDR News
15 May 2025 08:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents