പേരാമ്പ്രയിൽ ബി ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര
മണ്ഡല തലത്തിൽ നടത്തുന്ന തിരംഗ യാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
പേരാമ്പ്ര : ഓപറേഷൻ സിന്ധൂർ നടപ്പിലാക്കിയ ഭാരത സൈന്യത്തിനും പ്രധാനമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ബി ജെ പി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തി ബിജെപി രാജ്യ വ്യാപകമായി മണ്ഡല തലത്തിൽ നടത്തുന്ന തിരംഗ യാത്രയുടെ ഭാഗമായാണ് പേരാമ്പ്രയിൽ പരിപാടി സംഘടിപ്പിച്ചത്.
തറമൽ രാഗേഷ്, കെ കെ രജിഷ് ,ഡി കെ മനു , എം .പ്രകാശൻ , കെ എം സുധാകരൻ ,പി പി പ്രസന്ന , ലൈജു വേലായുധൻ , ജയസുധ,കോമള ചന്ദ്രൻ ,കെ .ടി വിനോദ് ,ഇല്ലത്ത് മോഹനൻ, കെ. ഗോകുൽദാസ്, ജുബിൻ ബാലകൃഷ്ണൻ, കെ.കെ സജീവൻ, എൻ കെവൽസൻ പി.ബി സന്തോഷ്എന്നിവർ നേതൃത്വം നൽകി.

