മെഗ ഏക്കാട്ടൂർ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു

അരിക്കുളം: എക്കാട്ടൂർ പ്രദേശത്ത് വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൈനോറിറ്റി എജ്യുകേഷൻ ഗൈഡൻസ് അസോഷിയേഷൻ 'മെഗ' എക്കാട്ടൂർ എസ്.എസ്.എൽ.സി., പ്ലസ് ടു കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉന്നത വിദ്യഭ്യാസത്തെക്കുറിച്ച് ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. മെഗ എജ്യുവിഷൻ ക്ലാസിൽ പങ്കെടുത്ത് എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുസ്സലാം അദ്ധ്യക്ഷനായി. ടി.കെ.എ. നസീർ മാവൂർ ക്ലാസ് നയിച്ചു. സീനത്ത് വാടക്കയിൽ, സുഹ്റ രയരോത്ത്, ഫാത്തിമ ജെഫ്രി, ജെസീല വി.കെ., ഫസീല വി.പി. എന്നിവർ സംസാരിച്ചു. കെ. ഹാരിസ് സ്വാഗതവും റാഷീദ് കോളോത്ത് നന്ദിയും പറഞ്ഞു.