കീഴരിയൂരിൽ യു.ഡി.എഫ്. കരിദിനം ആചരിച്ചു
യു.ഡി.എഫ്. ചെയർമാൻ ടി.യു. സൈനുദ്ദീൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: ജനജീവിതം ദുസ്സഹമാക്കി മാറ്റിയ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ്. കരിദിനത്തോടനുബന്ധിച്ച് കീഴരിയൂരിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. യു.ഡി.എഫ്. ചെയർമാൻ ടി.യു. സൈനുദ്ദീൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. കൺവീനർ ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ കെ.സി. രാജൻ, ഇ.എം. മനോജ്, യു.ഡി.എഫ്. നേതാക്കളായ ജി.പി. പ്രീജിത്ത്, ഇ. രാമചന്ദ്രൻ, ചുക്കോത്ത് ബാലൻ നായർ ടി.എ. സലാം, ടി. കുഞ്ഞബ്ദുള്ള, കെ. റസാക്ക്, കെ.എം. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.