മേപ്പയൂരിൽ യു.ഡി.എഫ്. കരിങ്കൊടി പ്രതിഷേധം നടത്തി
പ്രതിഷേധ സംഗമം ഡി.സി.സി. സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനും എതിരെ സർക്കാറിൻ്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ സംഗമവും കരിങ്കൊടി പ്രകടനവും നടത്തി. പ്രതിഷേധ സംഗമം ഡി.സി.സി. സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി.
യു.ഡി.എഫ്. പഞ്ചായത്ത് കൺവീനർ കമ്മന അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ്, പി.കെ. അനീഷ്, കെ.എം.എ. അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ശ്രീനിലയം വിജയൻ, കീഴ്പോട്ട് അമ്മത്, റാബിയ എടത്തിക്കണ്ടി, സി.എം. ബാബു എന്നിവർ സംസാരിച്ചു.
കരിങ്കൊടി പ്രകടനത്തിന് സുധാകരൻ പുതുക്കുളങ്ങര, കീഴ്പോട്ട് പി. മൊയ്തി, പെരുമ്പട്ടാട്ട് അശോകൻ, ആർ.കെ. ഗോപാലൻ, ഹുസൈൻ കമ്മന, കെ.കെ. അനുരാഗ്, വി.പി. ജാഫർ, റിഞ്ചു രാജ്, അജ്നാസ് കാരയിൽ, കെ.എം. ശ്യാമള, ഷർമിന കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂർ വള്ളിൽ രവി, വി.വി. നസ്റുദ്ദീൻ, അഷിദ നടുക്കാട്ടിൽ, എം.വി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.