മേപ്പയൂർ ഗവ. ആശുപത്രിയിൽ ഫാർമസിസ്റ്റിനെ നിയമിക്കുക; മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബഹുജന പ്രക്ഷാഭ ധർണ്ണ സംഘടിപ്പിച്ചു
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. അശോകൻ ധർണ്ണ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ ഗവ. ആശുപത്രിയിൽ ഫാർമസിസ്റ്റ് ഇല്ലാത്തതിന്റെ പേരിൽ രോഗികൾ രണ്ടു മൂന്നു മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫാർമസിസ്റ്റിന്റെ ഒഴിവിലേക്ക് പി.എസ്.സി. നിയമനം നടത്താൻ റിപ്പോർട്ട് ചെയ്തെങ്കിലും ഇതുവരെ സർക്കാർ നിയമനം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ മേപ്പയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക ജീവനക്കാരനെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. അശോകൻ ആവശ്യപ്പെട്ടു. മേപ്പയൂർ മണ്ഡലം കോൺസ് കമ്മിറ്റി മേപ്പയൂർ ഗവൺമെന്റ് ഹോസ്പിറ്റലിനു മുൻപിൽ നടത്തിയ ബഹുജന പ്രക്ഷോഭ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരിയിൽ നിന്ന് വലയുന്ന രോഗികൾക്ക് ഇരിക്കാൻ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി കസേരകൾ നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ കസേര വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ കസേരകൾ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡൻ്റ് പി.കെ. അനീഷ് അദ്ധ്യക്ഷനായി.
പറമ്പാട്ട് സുധാകരൻ, ശ്രീനിലയം വിജയൻ, സി.പി. നാരായണൻ, ഇ.കെ. മുഹമ്മദ് ബഷീർ, സി.എം. ബാബു, ഷബീർ ജന്നത്ത്, പി.കെ. പ്രകാശൻ, കെ.എം. ശ്യാമള, ആർ.കെ. രാജീവൻ, പ്രസന്നകുമാരി മൂഴിക്കൽ, റിഞ്ചു രാജ് എടവന, സുധാകരൻ പുതുക്കുളങ്ങര എന്നിവർ സംസാരിച്ചു. ടി.കെ. അബ്ദുറഹിമാൻ, സത്യൻ വിളയാട്ടൂർ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വി.ടി. സത്യനാഥൻ, പെരുമ്പട്ടാട്ട് അശോകൻ, എം.പി. ചന്ദ്രൻ, ജിഷ പി., ശ്രേയസ് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.