ഭൂനികുതി വർദ്ധനവ് പിൻവലിക്കണം; ആർ.വൈ.എഫ്.
ആർ.വൈ.എഫ്. അരിക്കുളം പഞ്ചായത്ത് കൺവൻഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഭൂനികുതി അൻപത് ശതമാനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് ആർ.വൈ.എഫ്. സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷണൻ ആവശ്യപ്പെട്ടു. ആർ.വൈ.എഫ്. അരിക്കുളം പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിബീഷ് അരിക്കുളം അദ്ധ്യക്ഷനായി.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അക്ഷയ് പൂക്കാട്, സെക്രട്ടറി ശ്രീനാഥ് പൂവങ്ങേത്ത്, റഷീദ് പുളിയഞ്ചേരി, സി.കെ. ഗിരീശൻ, ഇ. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ എൻ., ജ്യോതിഷ് നടക്കാവിൽ, ലാലു ഇടപ്പള്ളി, സജിനി ഇ. എന്നിവർ സംസാരിച്ചു.