headerlogo
politics

ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു

 ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

05 Jun 2025 05:07 PM

പേരാമ്പ്ര: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നടൽ ഏരിയാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ബാലസംഘം ഏരിയ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ. അദ്ധ്യക്ഷനായി. 

     ബാലസംഘം ഏരിയ ജോയിൻ്റ് സെക്രട്ടറി ഭവ്യ ബിന്ദു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഏരിയാ കൺവീനർ കെ. രാമകൃഷ്ണൻ, കോഡിനേറ്റർ കെ.കെ. നിധീഷ്, ലക്ഷ്മി വിനോദ്, പി.എം. സുലഭ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജോയിൻ സെക്രട്ടറി കെ.എം. ഫിദൽ സ്വാഗതവും, ഏരിയ വൈസ് പ്രസിഡന്റ്‌ വ്യാസ് വിജയ് നന്ദിയും പറഞ്ഞു.

NDR News
05 Jun 2025 05:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents