ലോക പരിസ്ഥിതി ദിനത്തിൽ അരിക്കുളത്ത് എം.എസ്.എഫ്. ഫല വൃക്ഷ തൈകൾ നട്ടു
മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു

അരിക്കുളം: ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 'കൈകോർക്കാം, സംരക്ഷിക്കാം' എന്ന പ്രമേയത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടിമുക്കിൽ ഫല വൃക്ഷ തൈകൾ നട്ടു. ചടങ്ങ് മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ ഫസലുറഹ്മാൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അൻസിൽ കീഴരിയൂർ, എം.പി. ഷുഐബ്, കെ. മുഹമ്മദ് സിനാൻ, കെ. അർഷാദ്, എം. മുഹമ്മദ് അഫ്നാസ് എന്നിവർ സംബന്ധിച്ചു.