headerlogo
politics

എൻ.എച്ച്. ഹൈവേ അശാസ്ത്രീയ നിർമ്മാണം; കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ.വൈ.എഫിൻ്റെ ഐക്യദാർഢ്യം

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു

 എൻ.എച്ച്. ഹൈവേ അശാസ്ത്രീയ നിർമ്മാണം; കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ.വൈ.എഫിൻ്റെ ഐക്യദാർഢ്യം
avatar image

NDR News

05 Jun 2025 10:28 PM

കൊയിലാണ്ടി: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി 'സമര സഞ്ജമാകാം പരിസ്ഥിതിക്കായ്' ക്യാമ്പയിൻ്റെ ഭാഗമായി ആർ.വൈ.എഫ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി ജീവന് ഭീഷണി നേരിടുന്ന നിലയിലായ കൊയിലാണ്ടി കുന്ന്യോറ മലയിലെ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കൊണ്ട് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

       ഷിരൂർ ദുരന്തത്തിൽ നിന്നു പോലും പാഠം പഠിക്കാതെ കുന്ന്യോറമലയിലെ നാൽപതോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലാണ് ദേശീയ പാതാ നിർമ്മാണം പുരോഗമിക്കുന്നത്. ഭൂപ്രകൃതിക്ക് യോജിക്കാത്ത സോയിൽ നെയ്ലിംഗ് സാങ്കേതിക വിദ്യയുമായാണ് ഹൈവേ അതോറിറ്റിയും കരാർ കമ്പനിയായ വാഗാഡും മുന്നോട്ട് പോകുന്നത്. ഇതിനെതിരെ കുന്ന്യോറമല നിവാസികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും ആർ.വൈ.എഫ്. ഉറപ്പു നൽകുമെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

      അക്ഷയ് പൂക്കാട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും സമരസമിതി ചെയർ പേഴ്സണുമായ കെ.എം. സുമതി, റഷീദ് പുളിയഞ്ചേരി, സി.കെ. ഗിരീഷൻ, പരപ്പിൽ ബാലകൃഷ്ണൻ, ഷൗക്കത്തലി കൊയിലാണ്ടി, എടച്ചേരി കുഞ്ഞിക്കണ്ണൻ, മുഹമ്മദ് റാഷിദ് എൻ.കെ., ജ്യോതിഷ് നടക്കാവിൽ എന്നിവർ സംസാരിച്ചു.

NDR News
05 Jun 2025 10:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents