മേപ്പയൂരിൽ വനിതാ ലീഗ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ജില്ലാ പ്രസിഡൻ്റ് എ. ആമിന ഫലവൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പ്രസിഡൻ്റ് എ. ആമിന ഫലവൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അദ്ധ്യക്ഷയായി.
കെ.കെ. റംല, സറീന കേളോത്ത്, സൗഫി താഴക്കണ്ടി, വഹീദ പാറേമ്മൽ, സൽമ നൻ മനക്കണ്ടി, സഫിയ പടിഞ്ഞാറയിൽ, വി.കെ. സീനത്ത്, സലീന ഷമീർ പേരാമ്പ്ര, നസീമ വാഴയിൽ എന്നിവർ സംസാരിച്ചു.

