കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു
പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. വാളിയിൽ സീനത്ത് അദ്ധ്യക്ഷയായി.
കൊയിലാണ്ടി സിവിൽ എക്സൈസ് ഓഫീസർ എം.കെ. അഖില ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. കീപ്പോട്ട് അമ്മത്, കീപ്പോട്ട് മൊയ്തി, വി. അസ്സെനാർ, കെ. ജുവൈരിയ,കെ.കെ. ഹൈറുന്നിസ, സീനത്ത് കിഴക്കേടത്ത് എന്നിവർ സംസാരിച്ചു.