കാവുന്തറ എട്ടാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു
കുടുംബ സംഗമം ഡി.സി.സി. ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാവുന്തറ എട്ടാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും സ്നേഹാദരവും നടത്തി. 2024 -25 അധ്യായന വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളെയും മറ്റു പ്രതിഭകളെയും എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കുടുംബ സംഗമം ഡി.സി.സി. ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.
സി.കെ. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എ.പി. ഷാജി, എം. സത്യനാഥൻ, ധന്യ സതീശൻ, ഷൈജു തുരുത്തിയിൽ, സി.എം. സുധീഷ്, റംല കുന്നുമ്മൽ, സത്യൻ കുളിയാപൊയിൽ, പീതാംബരൻ വി. എന്നിവർ സംസാരിച്ചു. രാജേഷ് കുന്നുമ്മൽ, കിഴക്കയിൽ രവി, ബാലൻ പഴങ്കാവിൽ, കെ.ടി. സുഭാഷ്, സന്തോഷ് തുരത്തിയിൽ എന്നിവർ നേതൃത്വം നൽകി.