headerlogo
politics

സിഐടിയു നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടി ഏരിയാ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

 സിഐടിയു നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
avatar image

NDR News

09 Jun 2025 08:38 AM

കൊയിലാണ്ടി: സി.ഐ.ടി.യു കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.എം ഉണ്ണി പതാക ഉയർത്തി. സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി.എം ഉണ്ണി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ പി.സത്യൻ സ്വാഗതം പറഞ്ഞു.

    കന്മന ശ്രീധരൻ മാസ്റ്റർ, കർഷകസംഘം അഖിലേന്ത്യ കമ്മിറ്റി അംഗം പി.വിശ്വൻ, വി.പി കുഞ്ഞികൃഷ്ണണൻ, കെ.കെ.ശിവദാസൻ, വി.എം.ചാത്തു എന്നിവർ സംസാരിച്ചു. എം.കെ ഭാസ്‌കരൻ സെക്രട്ടറിയും വി.എം ഉണ്ണി പ്രസിഡണ്ടയും എ.എം കുഞ്ഞിക്കണാരൻ ഖജാൻജിയായും 41 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു.

 

 

NDR News
09 Jun 2025 08:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents