headerlogo
politics

കീഴരിയൂരിൽ യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടന കർമ്മം ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ നിർവഹിച്ചു

 കീഴരിയൂരിൽ യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

15 Jun 2025 07:47 PM

കീഴരിയൂർ: വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബോംബ് കേസ് സ്മരക മന്ദിരത്തിൽ സംഘടിപ്പിച്ച യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ. ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. 

     യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്. സുനന്ദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, പഞ്ചായത്ത് അംഗങ്ങളായ കെ.സി. രാജൻ, ഇ.എം. മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കുറുമയിൽ ജലജ, മുതിർന്ന കോൺഗ്രസ് നേതാവ് ചുക്കോത്ത് ബാലൻ നായർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ. ഗോപാലൻ, ഇടത്തിൽ രാമചന്ദ്രൻ, രജിത കടവത്ത് വളപ്പിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിറ്റാടിൽ സുലോചന, കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡൻ്റ് അർജുൻ ഇടത്തിൽ, ജീവൻ എസ്. സുധീർ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

NDR News
15 Jun 2025 07:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents