headerlogo
politics

ഷഹബാസ് കൊലപാതക പ്രതികൾക്ക് അഡ്മിഷൻ കൊടുത്തതിനെതിരെ എംജിഎം സ്കൂളിലേക്ക് എം എസ് എഫ് നേതൃത്വത്തിൽ മാർച്ച്

സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ

 ഷഹബാസ് കൊലപാതക  പ്രതികൾക്ക്   അഡ്മിഷൻ കൊടുത്തതിനെതിരെ എംജിഎം സ്കൂളിലേക്ക് എം എസ് എഫ്  നേതൃത്വത്തിൽ  മാർച്ച്
avatar image

NDR News

19 Jun 2025 02:35 PM

ഈങ്ങാപ്പുഴ: ഷഹബാസ് കൊലപാതക കേസിലെ പ്രതികൾക്ക് പുതുപ്പാടി, ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ അഡ്മിഷൻ കൊടുത്തതിനെതിരെ പുതുപ്പാടി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു, ഇന്ന് രാവിലെ എംജിഎം ഹൈസ്കൂളിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചിന് ശുഹൈബ് മലപുറം,ഫുഹാദ് കൈതപൊയിൽ,അജ്‌നാസ്, സിനാൻ കൊട്ടാരക്കൊത്ത്, ഷംനാദ്,സുനീർ കെപി ഷാഫി വളഞ്ഞപാറ,അർഷിദ് നൂറാംതോട് എന്നിവർ നേതൃത്വം നൽകി.

      പ്രതികളായ വിദ്യാർത്ഥികളെ അവിടെ മറ്റു വിദ്യാർത്ഥികൾക്ക് ഒപ്പം പഠിപ്പിക്കുന്ന സാഹചര്യം തുടരാൻ ആണ് സർക്കാരും സ്കൂളും ഇനിയും ശ്രമമെങ്കിൽ വലിയ സമരങ്ങളിലേക്ക് എം. എസ്.എഫ് കടക്കുമെന്ന് നേതാക്കൾ പറഞ്ഞു.

 

NDR News
19 Jun 2025 02:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents