ഷഹബാസ് വധക്കേസ് പ്രതികൾക്ക് പ്രവേശനം നൽകിയതിനെതിരെ ഇന്നും പ്രതിഷേധം
രക്ഷകർത്താക്കൾ വികാരഭരിതമായി പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി

പുതുപ്പാടി: താമരശ്ശേരി ഷഹബാസ് വധക്കേസ് പ്രതികൾക്ക് ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കന്ററി സ്‌കൂളിൽ പ്രവേശനം നൽകിയതിനെതിരെ പ്രതിഷേധം കനക്കുന്നു. കൊലയാളികൾക്ക് സ്‌കൂളിലെന്ത കാര്യം എന്ന ബാനറുകളുമായി ഇന്നലെ എംഎസ്എഫ് സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. സ്കൂളിലേക്ക് ഇന്നും എം എസ് എഫ്, കെഎസ് യു, ബിജെപി, പ്രതിഷേധം നടക്കുകയാണ്.
ഇന്നലെ എംഎസ്എഫ് പ്രതിഷേധത്തിനിടെ രക്ഷ കർത്താക്കൾ വികാരഭരിതമായി പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി. വരും ദിവസങ്ങളിൽ എംജിഎമ്മിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ ഉപരോധിക്കുന്നത് അടക്കമുള്ള പ്രതിഷേധങ്ങ ളണ്ടാകുമെന്ന് അവർ പറഞ്ഞു.