headerlogo
politics

പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം

എസ് എഫ് ഐ നാട്ടിയ കൊടിമരവും, തോരണങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച നശിപ്പിച്ചിരുന്നു

 പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം
avatar image

NDR News

23 Jun 2025 02:57 PM

പുതുപ്പാടി :പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം.വിദ്യഭ്യാസ ബന്ദിന്റെ ഭാഗമായി സ്‌കൂളിൽ എത്തിയ എബിവിപി പ്രവർത്തകരും എസ് എഫ് ഐ പ്രവർത്തകരുമാണ് നില്ക്കേ ഏറ്റുമുട്ടിയത്. സ്കൂളിന് സമീപം എസ് എഫ് ഐ നാട്ടിയ കൊടിമരവും, തോരണങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച നശിപ്പിച്ചിരിരുന്നു. എബിവിപി പ്രവർത്തകരാണെ ഇതിനു പിന്നിൽ എന്നാണ് ആരോപണം.

     അതിൽ പങ്കാളി ആയ വിദ്യാർത്ഥി എബിവിപി പ്രകടനത്തിൽ ഉണ്ടെന്ന് അറിഞ്ഞ് ചോദ്യം ചെയ്യാൻ നേരത്തെ തന്നെ എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിന് സമീപം തമ്പടിച്ചിരുന്നു. ഇതിനിടെ സ്കൂളിനു മുന്നിൽ മുദ്രാവാക്യം മുഴക്കി എബിവിപി പ്രവർത്തകർ തിരികെ തിരികെ ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായത്. തുടർന്ന് വിദ്യാർത്ഥികളെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി.

 

NDR News
23 Jun 2025 02:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents