headerlogo
politics

നിലമ്പൂർ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിലും ആയഞ്ചേരിയിലും യുഡിഎഫ് പ്രകടനം

വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച സംസ്ഥാനത്തുടനീളം പ്രകടനം

 നിലമ്പൂർ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  കൊയിലാണ്ടിയിലും ആയഞ്ചേരിയിലും യുഡിഎഫ് പ്രകടനം
avatar image

NDR News

23 Jun 2025 08:03 PM

കൊയിലാണ്ടി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച കൊയിലാണ്ടിയിലും ആഴഞ്ചേരിയിലും യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. കൊയിലാണ്ടിയിൽ നടന്ന ആഹ്ലാദപ്രകടനത്തിന് കെ.പി.സി സി.മെമ്പർ പി. രക്‌നവല്ലി, മുരളി തോറോത്ത്, കെ.പി.വിനോദ് കുമാർ, നടേരി ഭാസ്ക്‌കരൻ, എ. അസിസ്, ഹാഷിം വലിയ മങ്ങാട്, അൻവർ മുനവറലി, അരുൺമണമാൻ, രജീഷ് വെങ്ങലത്ത് കണ്ടി, മനോജ് പയറ്റു വാപ്പിൽ, അഡ്വ. ഉമേന്ദ്രൻ, കെ. യം സുമതി, ജിഷ പുതിയേടത്ത്, ചൈത്രം തങ്കമണി, ചെറുവക്കാട്ട് രാമൻ, മണി പാവുവയൽ, എന്നിവർ നേതൃത്വം നൽകി.

     നിലമ്പൂരിൽ ആര്യാടാൻ ഷൌക്കത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യു ഡി എഫ് ആയഞ്ചേരിയിൽ ആഹ്ലാദ പ്രകടനം നടത്തി. എൻ അബ്ദുൽ ഹമീദ്, നോച്ചാ ട്ട് കുഞ്ഞബ്ദുള്ള, കണ്ണോത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, മലയിൽ ബാലകൃഷ്ണൻ, ഹുസൈൻ ത്തങ്ങൾ, ഇക്ബാൽ വാടിക് മീത്തൽ, വെള്ളിലാട്ട് അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി. കേരളത്തിൽ ഉടനീളം യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തുകയാണ്.

 

 

NDR News
23 Jun 2025 08:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents