headerlogo
politics

ആദർശ്‌ എം സജി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു

 ആദർശ്‌ എം സജി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
avatar image

NDR News

29 Jun 2025 07:37 PM

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്‌പിൻ കോർട്ട്യാർഡ്) സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിൽ നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. സുഭാഷ് ജാക്കർ, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി എസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടറിയറ്റ്. കേന്ദ്ര സെക്രട്ടറിയറ്റിൽ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്.

     കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡൻ്റായി തെരഞ്ഞെടുത്ത ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത് ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്. പശ്ചിമബംഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തിൽ നിന്ന് 10 പേർ അഖിലേന്ത്യാ സെക്രട്ടറിയറ്റിലുണ്ട്.

 

    Tags:
  • Sf
NDR News
29 Jun 2025 07:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents