headerlogo
politics

മതേതര ഇന്ത്യയെ സംരക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്

യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ത അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 മതേതര ഇന്ത്യയെ സംരക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്
avatar image

NDR News

29 Jun 2025 03:35 PM

പേരാമ്പ്ര: ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആഹ്വാനം ചെയ്തു. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും, ഈ സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ പരമായി പ്രതികരിക്കാൻ എല്ലാ യുവജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമങ്ങളുടെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട് ശാഖയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. അൻവർ ഷാ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ കെഎം ഷാമിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വo നൽകി.നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ സി മുഹമ്മദ് ,സലിം മിലാസ്,കെ കെ റഫീഖ്,കെ കെ അബ്ദുൽ സത്താർ ,ടി കെ നഹാസ് ,ഷംസുദ്ധീൻ വടക്കയിൽ ,സി കെ ജറീഷ്, ടി.കെ. ഇബ്രാഹിം, വി.പി. റിയാസ് സലാം, പി.കെ.കെ. നാസർ,എം കെ ഫസലു റഹ്മാൻ ആസിഫ് ടി,അൻസിൽ കീഴരിയൂർ, ആഷിക്ക് പുല്യോട്ട്, ഷഹീർ മുഹമ്മദ് രയരോത്ത്, എൻ.പി. അസീസ്, ടി. കുഞ്ഞമ്മത്, വി.പി.കെ. റഷീദ്, മുജീബ് കിഴക്കയിൽ, സജ്ജാദ് എം.പി, ആഷിക്ക് പുത്തൻ പുരയിൽ, ഉബൈദ് കുട്ടോത്ത്, അഫ്സൽ അൽസഫ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

      ഭരവാഹികൾ:പ്രസിഡണ്ട്: ആഷിക് പുത്തൻ പുരയിൽ ,വൈസ് പ്രസിഡണ്ടുമാർ :റിയാസ് മാവിലാട്ട്, ഉബൈദ് ചെറുവറ്റ, ആസിഫ് ടി, നൂറ ഷാനിഫ് , ജന. സെക്രെട്ടറി: സജ്ജാദ് എം പി ,ജോയിന്റ് സെക്രെട്ടറിമാർ : ജാബിർ അലി വി പി, ജുനൈസ് ചെറുവറ്റ , അസ്‌ലം കിഴക്കയിൽ ,നിദ ഫാത്തിമ എം കെ. ട്രഷറർ:ഹനാൻ ഇബ്രാഹിം വി പി കെ.

 

NDR News
29 Jun 2025 03:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents