പേരാമ്പ്രയിൽ സിപിഐ വനിതാ സംഗമം സംഘടിപ്പിച്ചു
ഡോക്ടർ. ആർ. ലതാദേവി ഉത്ഘാടനം ചെയ്തു, അഡ്വ,പി. വസന്തം മുഖ്യ പ്രഭാഷണം നടത്തി

പേരാമ്പ്ര: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. റീനാ സുരേഷ് അധ്യക്ഷതയും വഹിച്ച യോഗം ഡോക്ടർ. ആർ. ലതാദേവി ഉത്ഘാടനം ചെയ്തു. അഡ്വ,പി. വസന്തം മുഖ്യ പ്രഭാഷണം നടത്തി.
സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ, സി. പി ഐ.ജില്ലാ എക്സികുട്ടീവ് അംഗം ആർ. ശശി, ആശാശശാങ്കൻ, യൂസഫ് കോറോത്ത്, പി. പി. വിമലടീച്ചർ, ഇ. സി. ശാന്ത എന്നിവർ സംസാരിച്ചു. നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും,അഖിലേന്ത്യാ തലത്തിൽ നൂറ്റി ഒൻപതാം സ്ഥാനവും കരസ്ഥമാക്കിയ ദീപ്നിയയെ പരിപാടിയിൽ അനുമോദിച്ചു. ടി ഭാരതി സ്വാഗതം പറഞ്ഞു.