നമ്പൂരി കണ്ടി - പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രിയ നിർമ്മാണം; വീടുകളിൽ വെള്ളം കയറുന്നു, അടിയന്തിര പരിഹാരം വേണം; യു.ഡി.എഫ്.
അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ പറമ്പത്ത് നമ്പൂരി കണ്ടി - പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രിയമായ നിർമ്മാണം കാരണം വീടുകളിൽ വെള്ളം കയറുന്നതായി പരാതി. സമീപത്തെ നമ്പൂരികണ്ടി അഷ്റഫിന്റെ വീട്ടിലേക്കാണ് റോഡിൽ നിന്ന് വെള്ളം കുത്തി ഒഴുകുന്നത്. റോഡ് മെറ്റൽ ചെയ്ത് ഉയർത്തിയപ്പോൾ സൈഡിൽ വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കാതെ അശാസ്ത്രീയ നിർമ്മിച്ചതാണ് കാലങ്ങളായി റോഡിലൂടെ ഒഴുകി പോയിരുന്ന വെള്ളം, വീട്ടിലേക്ക് കുത്തി ഒഴുകുന്നത്.
മുറ്റത്ത് ചളി വെള്ളം കെട്ടി കിടക്കുന്നത് കാരണം വീട്ടുകാർക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് യു.ഡി.എഫ്. 14-ാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും കൺവെൻഷൻ മുന്നറിയിപ്പ് നൽകി.
അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.സി. ഇബ്രാഹിം അദ്ധ്യക്ഷനായി. ശ്രീധരൻ കണ്ണമ്പത്ത്, പി.കെ.കെ. ബാബു, മജീദ്, സനൽ വാകമോളി, ഫൈസൽ, സമീർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ്. പ്രവർത്തകരുടെ നേതൃത്വത്തിൽ മുറ്റത്തെ ചളി കോരി വൃത്തിയാക്കി.