headerlogo
politics

ഗ്രാമപഞ്ചായത്തുകളെ നോക്കുകുത്തികളാക്കുന്ന സർക്കാർ നിലപാടിനെതിരെ എൽ.ജി.എം.എൽ. പ്രതിഷേധ സഭ

ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

 ഗ്രാമപഞ്ചായത്തുകളെ നോക്കുകുത്തികളാക്കുന്ന സർക്കാർ നിലപാടിനെതിരെ എൽ.ജി.എം.എൽ. പ്രതിഷേധ സഭ
avatar image

NDR News

03 Jul 2025 10:08 PM

ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്നും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാതെ ആരംഭിച്ച കെ. സ്മാർട്ട് സേവന സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കുക, പി.എം.എ.വൈ. പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പഞ്ചായത്ത് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ.) ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

      പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻകോയ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദുൽ ഹാരിസ്, ജനപ്രതിധികളായ വിജയൻ കണ്ണഞ്ചേരി, ഷരീഫ്, റസീന ഷാഫി, വത്സല പുല്ല്യേത്ത്, എം.കെ. മമ്മത്കോയ, അബ്ദുള്ളക്കോയ വലിയാണ്ടി, ചേമഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളായ അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ആലിക്കോയ പൂക്കാട്, വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി അഫ്സാ മനാഫ് എന്നിവർ സംസാരിച്ചു.

NDR News
03 Jul 2025 10:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents