ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കോട്ടൂരിൽയു ഡി എഫ് പ്രകടനം
ആരോഗ്യരംഗത്ത് ഇടതുപക്ഷ ജനാധിപത്യ സർക്കാർ വൻ പരാജയം

കൂട്ടലിട: കോട്ടയം മെഡിക്കൽ കോളേജിലെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജി വെച്ചു ഒഴിയണമെന്ന് ആവശ്യപോട്ട് കോട്ടൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൂട്ടാലിടയിൽ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യരംഗത്ത് ഇടതുപക്ഷ ജനാധിപത്യ സർക്കാർ വൻ പരാജയമാണെന്ന് നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ്.നിയോജക മണ്ഡലം ചെയർമാൻ മുരളീധരൻ മാസ്റ്റർ, കൺവീനർ നിസാർ ചേലേരി, എം പി.ഹസ്സൻ കോയ, കെ കെ. അബൂബക്കർ, മണ്ഡലം ലീഗ് സെക്രട്ടറി എം.കെ.അബ്ദുസ്സമദ്, ടി.കെ.ചന്ദ്രൻ, ടി.ഹസ്സൻ കോയ, എം.ബഷീർ, സി എച്ച്.സുരേന്ദ്രൻ, മജീദ് പാലോളി, വി.മുഹമ്മദലി, പി.സി സുരേഷ്, ഫൈസൽ പാലൊളി, സി.കുഞ്ഞികൃഷ്ണൻ, മുനീർ തിരുവോട്, മജീദ് വി പി, പ്രിയേഷ്, അർജുൻ പൂനത്ത് നേതൃത്വം നൽകി.