മേപ്പയൂരിൽ ഇലക്ഷൻ വർക്ക് ഷോപ്പ് നടത്തി
ലോക്കൽ ഗവ: മെമ്പേഴ്‌സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തദ്ദേശം 2025 ഇലക്ഷൻ വർക്ക്ഷോപ്പ് ലോക്കൽ ഗവ: മെമ്പേഴ്‌സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
എം.എം. അഷറഫ്, കെ.എം.എ. അസീസ്, മുഹമ്മദ് ചാവട്ട്, ടി.എം. അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി. അബ്ദുസലാം, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, റാബിയ എടത്തിക്കണ്ടി എന്നിവർ സംസാരിച്ചു.